Praseetha K
പ്രസീത കെ.
1987 മാര്‍ച്ച് 28ന് തൃശ്ശൂരില്‍ ജനനം. തൃശ്ശൂര്‍ വിമല കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദവും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് താരതമ്യസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും എം.ഫിലും നേടി. കാലടി സര്‍വകലാശാലയിലെ താരതമ്യസാഹിത്യവിഭാഗം ഗവേഷകയാണ്. ഇതേ വിഭാഗത്തില്‍ താത്കാലിക അധ്യാപികയായി (2011-2017) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'രാമായണപുനരാഖ്യാനങ്ങള്‍ ആധുനികമലയാളകവിതയില്‍' എന്ന വിഷയത്തില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചിരിക്കുന്നു. കവിതകളും വിവിധ വിഷയങ്ങളിലായി പത്തോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 നവംബറില്‍ ഹരിദ്വാര്‍, ഉത്തരാഖണ്ഡ് സംസ്‌കൃത സര്‍വകലാശാലയില്‍ വെച്ച് നടന്ന 'ഓള്‍ ഇന്ത്യ ഓറിയന്റല്‍ കോണ്‍ഫറന്‍സി'ല്‍ അവതരിപ്പിച്ച 'മലയാളസാഹിത്യത്തിലെ രാമായണ പുനരാഖ്യാനങ്ങള്‍' എന്ന പ്രബന്ധത്തിന് ഇതിഹാസപഠനങ്ങളുടെ വിഭാഗത്തില്‍ മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
ഭര്‍ത്താവ്: മഹേഷ്. എം. എം
മക്കള്‍: കൃഷ്ണകാന്ത്, മൈഥിലി
വിലാസം: സി. 2, പൊലീസ് ക്വാട്ടേഴ്‌സ്, ചാലക്കുടി- 680307.
ഫോണ്‍: 9497883308
ഇമെയില്‍ : praseethakmahesh@gmail.com
Ramakatha Kootharangukalil
Book by Praseetha K , കേരളത്തിന്റെ ശ്രെഷ്ഠമായ രംഗകലകളിൽനിന്ന് കൂടിയാട്ടം . തോൽപ്പാവക്കൂത്ത് എന്നീ കലാരൂപങ്ങളെ തെരഞ്ഞെടുത്ത് അവയിൽ രാമകഥകൾ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് വിശദീകരിക്കുന്ന ഗ്രന്ഥമാണിത് .ക്ലാസിക്കൽ എന്ന് വിശേഷിക്കപ്പെടുന്നതും സംസ്‌കൃതഭാഷയിലുള്ള നാടക ഭാഗങ്ങളെ ഉപജീവിക്കുന്നതുമാണ് കൂടിയാട്ടം .തോൽപ്പാവക്കൂത്താകട്ടെ നാട..